ഡൽഹി: വയനാട് ദുരന്തത്തിൻ്റെ വേദന നാടിൻ്റെ ഹൃദയത്തിൽ തുടരുന്നതിനിടയിൽ ഖജനാവിലെ ലക്ഷങ്ങൾ വാരിയെറിഞ്ഞ് കെ.സുധാകരനെ കുടുക്കാൻ ഇ.പി ജയരാജൻ്റെ കഴുത്തിലെ ഉണ്ടക്കേസും പൊക്കിയെടുത്ത് പിണറായി സർക്കാർ സുപ്രീം കോടതിയിലേക്ക്. ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന പഴയ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാനത്തെ പിണറായിസർക്കാർ സുപ്രിം കോടതിയിലേക്ക് പോകുന്നത്. ഈ പഴയ കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതികുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് എതിരെയാണ് അപ്പീൽ നൽകിയത്. ഗൂഢാലോചനയിൽ സുധാകരന് പങ്കുണ്ടെന്നാണ് അപ്പീലിലെ ആരോപണം.
ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കേസിൽ നേരത്തെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു സൗകര്യം തെളിയിച്ചതായിരുന്നു. ഇതുപ്രകാരം വിചാരണ തുടങ്ങാനിരിക്കെയാണ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരനെതിരെ യാതൊരു തെളിവുകളുമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രാപ്രദേശിലാണ് ജയരാജനുനേരെ വെടിവെപ്പുണ്ടായത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
By taking money from the treasury, E.P. In the case Pinarayi's new game to trap K. Sudhakaran.